അറിയിപ്പുകള്‍
സ്‌പോട്ട് അഡ്മിഷന്‍
പേരാമ്പ്ര മുതുകാട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10,11,13 തീയതികളിലും 14ന് വൈകീട്ട് മൂന്നുമണി വരെയും സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം എത്തണം. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9400127797.
പ്രവാസി പരാതി പരിഹാര സമിതി യോഗം
ജില്ലതല പ്രവാസി പരാതി പരിഹാര സമിതി യോഗം ഓഗസ്റ്റ് 14ന് ചേരും. പരിഗണിക്കേണ്ട പരാതികള്‍ ഓഗസ്റ്റ് 13ന് രാവിലെ 11ന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി പരാതി പരിഹാര സമിതി & ഡെപ്യൂട്ടി ഡയറക്ടര്‍, O/o ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020. ഇ-മെയില്‍: jdlsgdkzd@gmail.com. ഫോണ്‍: 0495 2371916.
പാലുല്‍പാദന പരിശീലനം
ബേപ്പൂര്‍ നടുവട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് 'സുരക്ഷിത പാലുല്‍പാദനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ ഫീസ് -20 രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പുകള്‍ ഹാജരാക്കുന്നവര്‍ക്ക് ദിനബത്തയും യാത്രാബത്തയും ലഭിക്കും. ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് മുമ്പ് 0495 2414579 എന്ന നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026-27ല്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2597584.
സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളിലെ ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 14ന് വൈകീട്ട് നാല് വരെ ദീര്‍ഘിപ്പിച്ചു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി എത്തണം. ഫോണ്‍: 9495353976, 9447637765.
സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വമെടുത്തവരുടെ മക്കളില്‍ 2024-25 അധ്യയന വര്‍ഷം കലാകായിക, അക്കാദമിക രംഗത്ത് സംസ്ഥാന-ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സെപ്റ്റംബര്‍ അഞ്ച് വരെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495-2767213.
സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ്
കോഴിക്കോട് മലാപറമ്പ് ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ അഡ്മിഷന്റെ രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിങ് ഓഗസ്റ്റ് 11, 13, 14 തീയതികളില്‍ രാവിലെ 9.30 മുതല്‍ നടക്കും. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷിച്ചവരുമായ പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. പുതിയ അപേക്ഷകരില്‍നിന്നും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്നും രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി അതത് ദിവസം രാവിലെ 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് അഡ്മിഷന്‍ നടത്തും. ആവശ്യമായ രേഖകളും ഫീസുമായി എത്തണം. ഫോണ്‍: 0495 2370714
- Log in to post comments