Skip to main content

പ്രദർശന  ഫ്ലോട്ട്   തയാറാക്കാൻ ദർഘാസ് ക്ഷണിച്ചു

ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 30ന് നടക്കുന്ന ഘോഷയാത്രയിൽ പ്രദർശിപ്പിക്കുന്നതിനായി ‘കൃഷിയിൽ ആധുനിക സാങ്കേതികവിദ്യാ പ്രയോഗം’ എന്ന വിഷയത്തിൽ ഫ്ലോട്ട് തയ്യാറാക്കുന്നതിന് കലാകാരന്മാരിൽ നിന്നും ശിൽപികളിൽ നിന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ദർഘാസ് ക്ഷണിച്ചു.  സർക്കാർ വകുപ്പുകൾക്കോ അർധസർക്കാർ സ്ഥാപനങ്ങൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ വേണ്ടി ഫ്ലോട്ടുകൾ, പവലിയനുകൾ, സ്റ്റാളുകൾ എന്നിവ ഒരുക്കിയ പരിചയമുള്ളവർക്കാണ് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 995082872,0471 2306748.

പി.എൻ.എക്‌സ്. 3124/2026

date