പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ റെഗുലര്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 11-ന് രാവിലെ 9:30 മുതല്‍ 10 വരെ സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തും. അന്നേ ദിവസം രാവിലെ 10 മുതല്‍ 10:30 വരെ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷനും സൗകര്യമുണ്ട്. സ്ഥാപനമാറ്റത്തിനും ബ്രാഞ്ച് മാറ്റത്തിനും ആഗ്രഹിക്കുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും വെബ്സൈറ്റിലെ വണ്‍ ടൈം രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയും പ്രവേശനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ദ്ദിഷ്ട ഫീസും (നേരത്തെ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പ്) സഹിതം നിശ്ചിത സമയത്ത് കോളേജില്‍ നേരിട്ട് ഹാജരാകണം. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവര്‍ അര്‍ഹത തെളിയിക്കുന്ന കമ്മ്യൂണിറ്റി, വരുമാനം അല്ലെങ്കില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും (എസ്.സി/എസ്.ടി വിഭാഗക്കാര്‍ തഹസീല്‍ദാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമായും ഹാജരാക്കണം. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങളും കൂടുതല്‍ വിവരങ്ങളും www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 04933- 227253.
- Log in to post comments