Skip to main content

ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്കരണം. ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസ്സിനും 18 വയസ്സിനുമിടയിൽ പ്രായമുള്ള കട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. ഒരു ജില്ലയിൽ നിന്നും നാല് കുട്ടികൾ എന്ന രീതിയിൽ പുരസ്കാരം നൽകുക. ജനറൽ കാറ്റഗറിയിൽ ആറ് മുതൽ 11 വയസ് വരെയും, 12 മുതൽ 18 വയസ്സ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടായിരിക്കും കുട്ടികളുടെ അപേക്ഷകൾ പരിഗണിക്കുക. ഭിന്നശേഷി കാറ്റഗറിയിൽ ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ്സ് വരെയും പ്രത്യേകവിഭാഗങ്ങളായി പരിഗണിക്കും. 2025 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കട്ടികൾ മേൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു മേഖലയിലെങ്കിലും താൽപര്യവും കഴിവും തെളിയിച്ചിരിക്കേണ്ടതും അംഗീകരിക്കപ്പെട്ടിരിക്കേണ്ടതുമാണ്.  കുട്ടികൾക്ക് ലഭിച്ച പ്രശസ്തി പത്രങ്ങൾ, കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ എന്നിവയുണ്ടെങ്കിൽ അവയുടെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി., പെൻഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങളും www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്സ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ ഫോൺ : 0477 2241644 എന്ന വിലാസത്തിലും ലഭ്യമാണ്. അവസാനതീയതി സെപ്തംബർ 10.

date