Post Category
സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. പ്ലസ് ടൂ, ഡിഗ്രി, ജിഎൻഎം/ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ട് . ഫോൺ : 0477 2230624, 8304057735
date
- Log in to post comments