മത്സ്യത്തൊഴിലാളികൾ കേരളത്തിൻ്റെ അഭിമാനം:മന്ത്രി രമേശ് ചെന്നിത്തല മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് 'മികവ്': ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കുന്ന മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ്
'മികവ്' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
കേരളത്തിന്റെ അഭിമാനമാണ് മത്സ്യത്തൊഴിലാളികൾ എന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് മത്സ്യഫെഡ് എന്നും മന്ത്രി പറഞ്ഞു.
ഹരിപ്പാട് ശ്രീഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം പി. എസ്. ബാബു അധ്യക്ഷത വഹിച്ചു.
'മികവി'ന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
മത്സ്യഫെഡ് ഭരണസമിതി അംഗം ടി. എസ്. രാജേഷ്, കടാശ്വാസ കമ്മീഷൻ അംഗം കെ. എ. ലത്തീഫ്, , പ്രൊജക്ട് ഓഫീസർ ഷാന എസ്. ഷാജി, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ബിനു പൊന്നൻ, അനിൽ ബി കളത്തിൽ , കെ അനിലാൽ എന്നിവർ സംസാരിച്ചു.
- Log in to post comments