Skip to main content

ഗൗതം കൃഷ്ണയ്ക്കായി തിരച്ചില്‍ ഊര്‍ജിതം ഏകോപനനടപടികളുമായി ഫിഷറീസ് വകുപ്പ്

കടലില്‍കാണാതായ ഗൗതംകൃഷ്ണയ്ക്കായി  ഊര്‍ജിതതിരച്ചില്‍  നടപടികള്‍ തുടര്‍ന്നുവരുന്നതായി ഫിഷറീസ് വകുപ്പ് അറിയിപ്പ്. മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലിസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയും ഫിഷിങ് പെട്രോള്‍-സ്പീഡ് ബോട്ടുകള്‍, ലൈഫ്ഗാര്‍ഡുകള്‍, കോസ്റ്റല്‍പൊലിസ് ബോട്ടുകള്‍ തുടങ്ങിയസംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍. ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.
 വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കടല്‍, പൊഴിമുഖം, വ്യോമമാര്‍ഗം എന്നിങ്ങനെയും തിരച്ചില്‍ പുരോഗമിക്കുകയാണ്. കാണാതായവരുടെ കുടുംബങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്; ആവശ്യമായ പിന്തുണയും നല്‍കിവരുന്നു. കാലാവസ്ഥയും സമുദ്രപ്രവാഹം സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തിരച്ചില്‍മേഖലകള്‍ വ്യാപിപ്പിച്ചു. തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമീപജില്ലകളിലേക്കും ജാഗ്രതനിര്‍ദേശങ്ങള്‍ നല്‍കി. ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഏകോപനനടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന് അഡിഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍. നായര്‍ വ്യക്തമാക്കി.
 

date