Skip to main content

പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ സിറ്റിംഗ്; 28 കേസുകള്‍ തീര്‍പ്പാക്കി

പട്ടികജാതി-ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച  സിറ്റിങ്ങില്‍ 28 കേസുകള്‍ തീര്‍പ്പാക്കി.  ഒരെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച കേസുകളുടെ എണ്ണം: പൊലിസ്-13, റവന്യൂ- 8, തദ്ദേശസ്വയം ഭരണ വകുപ്പ്-2, പട്ടികജാതി-വര്‍ഗ വികസന വകുപ്പ്-2, വിദ്യാഭ്യാസ വകുപ്പ്-1, കെ എസ് ഇ ബി- 1 മറ്റുള്ളവ-2. കമ്മിഷന്‍ അംഗം സേതുനാരായണന്‍, ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date