പാനല്‍ ഫൊട്ടോഗ്രഫര്‍/വിഡിയോഗ്രഫര്‍; അപേക്ഷ തീയതി നീട്ടി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പാനല്‍ ഫോട്ടോഗ്രഫര്‍/വിഡിയോഗ്രഫര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 ഉച്ചയ്ക്ക് 2.00 വരെ നീട്ടി. ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് അവസരം. ക്രിമിനല്‍പശ്ചാത്തലമുള്ളവരോ, കേസില്‍പ്പെട്ടവരോ, ശിക്ഷിക്കപ്പെട്ടവരോ, ആരോപണവിധേയരോ ആകരുത്. അപേക്ഷകര്‍ താമസപരിധിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകള്‍ ഇല്ലെന്ന രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം. അസല്‍ രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷയും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നേരിട്ടോ തപാല്‍മാര്‍ഗമോ സമര്‍പിക്കാം. വിലാസം-ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013. ഫോണ്‍: 0474 2794911.
വിവരങ്ങള്‍ക്ക്:
https://www.facebook.com/share/p/18zwDzbZMK/
https://www.instagram.com/p/Dbum-BAD4Zc/?igsh=
https://www.threads.com/share/BAREHrlGi5/
- Log in to post comments