ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിന്റെ വിപുലീകരണം സാധ്യമാക്കും: മന്ത്രി ഷിബു ബേബി ജോൺ
ആഗോള വ്യവസായ മേഖലയിലെ കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് കെഎംഎംഎല്ലിലെ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിന്റെ വിപുലീകരണം സാധ്യമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. യൂണിറ്റിലെ ജീവനക്കാരുടെ ഓണാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മാർക്കറ്റിൽ ആവശ്യക്കാരുള്ള ടൈറ്റാനിയം സ്പോഞ്ചിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. ഐആർഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും വിനിയോഗിക്കും. പൊതുമേഖലാ വ്യവസായങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോലത്ത് വേണുഗോപാൽ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീമ തങ്കച്ചി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ നിഷാന്ത് കളരി, ആർ കെ കിഴക്കിടം, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments