Skip to main content
എ.ഡി.എം.കെ.അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന സ്വാതന്ത്ര്യദിനാഘോഷ അവലോകന യോഗം

*സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും*

80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 10,11,13 തിയതികളില്‍ പരേഡ് പരിശീലനം നടക്കും. കളക്ടേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം അവലോകന യോഗത്തില്‍ എ.ഡി.എം കെ അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date