Skip to main content

വിവരങ്ങൾ സമർപ്പിക്കണം

നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്ഥാന ഹോമിയോപ്പതി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണർമാരുടെ വിവരങ്ങൾ കാലോചിതമായി പുതുക്കുന്നതിലേക്കായി ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ) നിന്നും ഹോളോഗ്രാം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളവർ  പേര്, രജിസ്‌ട്രേഷൻ നമ്പർ, പ്രാക്ടീസ് ചെയ്യുന്ന ജില്ലയും സ്ഥലവും, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിൾ ഷീറ്റിൽ ആഗസ്റ്റ് 31 ന് മുൻപായി നൽകണം. നാളിതുവരെ ഹോളോഗ്രാം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത എല്ലാ രജിസ്റ്റേർഡ് ഹോമിയോപ്പതി പ്രാക്ടീഷണർമാരും  ആഗസ്റ്റ് 31 ന്  മുൻപായി പ്രസ്തുത സർട്ടിഫിക്കറ്റ് നേടണം.

പി.എൻ.എക്‌സ്. 3135/2026

date