Post Category
അപ്രന്റീസ്ഷിപ്പ് മേള 18ന്
കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരീശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ആഗസ്റ്റ് 18ന് തിരുവനന്തപുരം ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ ടി ഐ ക്യാമ്പസിൽ സംഘടിപ്പിക്കും. ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഈ മേളയിൽ നിന്നും എൻജിനീയറിങ്/ നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യതയുള്ളവരെ ഒരു വർഷം അപ്രന്റീസായി തെരഞ്ഞെടുക്കും. താത്പര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഗവ. ഐ ടി ഐ യിൽ എത്തണം. രജിസ്ട്രേഷൻ ആഗസ്റ്റ് 18 രാവിലെ 8.30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2501897, 7558029669, 7012018339.
പി.എൻ.എക്‌സ്. 3136/2026
date
- Log in to post comments