Skip to main content

വീർ പരിവാർ സഹായത യോജന അദാലത്ത് 24ന്

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വീർ പരിവാർ സഹായത യോജന അദാലത്ത്/സെമിനാർ ഓഗസ്റ്റ് 24ന് രാവിലെ 10.30ന് വഞ്ചിയൂരിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സീനിയർ സെക്രട്ടറിയുംസിവിൽ ജഡ്ജിയുമായ ലക്ഷ്മി കെ. തമ്പി പരിപാടി ഉദ്ഘാടനം ചെയ്യും.

പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ എഫ്.ഡബ്ല്യു.സി.യിലെ ലെഫ്. കേണൽ അൻസാർ എം.ലെഫ്. കേണൽ ഗോപകുമാർമിലിട്ടറി സ്റ്റേഷനിലെ ലീഗൽ അഡൈ്വസർ കേണൽ (അഡ്വ.) എം. നസീർജില്ലാ സൈനിക ക്ഷേമ ഓഫീസർ നജീബ് എന്നിവർ പങ്കെടുക്കും.

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ടവർക്കും പദ്ധതിയുമായി ബന്ധപ്പെട്ട സഹായങ്ങളും നിയമപരമായ സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് അദാലത്തും സെമിനാറും സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ബന്ധപ്പെട്ടവർ പരമാവധി പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

പി.എൻ.എക്‌സ്. 3142/2026

date