Post Category
ബിൻവിൻ 2026: വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും
ശുചിത്വ മിഷൻ സംഘടിപ്പിച്ച ബിൻവിൻ 2026 ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഫുട്ബോൾ മത്സരങ്ങളുടെ ഫലം കൃത്യമായി പ്രവചിച്ചവരിൽ നിന്നാണ് സംസ്ഥാനതല വിജയിയെയും ജില്ലാതല വിജയികളെയും തിരഞ്ഞെടുക്കുന്നത്. നാളെ (ഓഗസ്റ്റ് 11) രാവിലെ 11.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ ചേംബറിലാണ് നറുക്കെടുപ്പ് നടക്കുക. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് പങ്കെടുക്കും.
പി.എൻ.എക്‌സ്. 3145/2026
date
- Log in to post comments