കൈമനം വനിതാ പോളിടെക്നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളുടെ ഒന്നാം വർഷത്തിലെയും മൂന്നാം സെമസ്റ്ററിലേക്കുള്ള ലാറ്ററൽ എൻട്രിയിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13നും, ലാറ്ററൽ എൻട്രി വഴിയുള്ള മൂന്നാം സെമസ്റ്റർ പ്രവേശനം ഓഗസ്റ്റ് 14നും കോളേജിൽ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 11 വരെ ആയിരിക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചും പ്രവേശന നടപടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ ഒറിജിനൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവർ സ്‌പെഷ്യൽ ഫീസ് ഡിജിറ്റൽ പേയ്മെന്റ് വഴി അടയ്ക്കണം. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. പി.ടി.എ. ഫണ്ട് പണമായി നൽകണം.
അഡ്മിഷന് വിദ്യാർഥിയോടൊപ്പം രക്ഷകർത്താവും ഹാജരാകണം. സംവരണ വിഭാഗത്തിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവത്തിൽ ആ ഒഴിവിലേക്ക് ജനറൽ വിഭാഗത്തിലുള്ള വിദ്യാർഥികളെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org .
പി.എൻ.എക്‌സ്. 3148/2026
- Log in to post comments