Skip to main content

റീ-ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ എ.സി സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടനുബന്ധിച്ച് നിലവിലുള്ള മരത്തിന്റെ വാതിലുകള്‍ നിലനിര്‍ത്തിക്കൊണ്ട് അലുമിനിയം ഫ്രെയിമോട് കൂടിയ 3 ഗ്ലാസ് ഡോറുകള്‍ അനുബന്ധ സാമഗ്രികള്‍ സഹിതം ഘടിപ്പിക്കുന്നതിനും നിലവിലുള്ള ജനാലകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമായി ജൂലൈ 22 ല്‍ ക്ഷണിച്ച ക്വട്ടേഷന്‍ പരസ്യപ്രകാരം നിശ്ചിത സമയപരിധിക്കുള്ളില്‍ ക്വട്ടേഷനുകളൊന്നും ലഭിക്കാത്തതിനാല്‍ ഈ പ്രവൃത്തിക്കായി താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വീണ്ടും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് പ്രവൃത്തി സംബന്ധിച്ച വിവരം ('ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ഗ്ലാസ് ഡോറുകള്‍ സ്ഥാപിക്കുന്നതിനും ജനാലകളുടെ അറ്റകുറ്റപ്പണികള്‍ക്കുമുള്ള ക്വട്ടേഷന്‍') എന്ന് വ്യക്തമായി രേഖപ്പെടുത്തണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ ആഗസ്റ്റ് 13 വൈകിട്ട് 3 മണിക്ക് മുന്‍പായി ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ ആഗസ്റ്റ് 13 വൈകുന്നേരം 4 മണിക്ക് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399

 

date