Skip to main content

കാവ് പുനരുദ്ധാരണ പദ്ധതി 2026: സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിൽ കാവുകളുടെ സംരക്ഷണത്തിനായി വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 2026-27 വർഷത്തെ പദ്ധതി പ്രകാരം  ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കാവുകൾക്കാണ് ധനസഹായം നൽകുന്നത്. എന്നാൽ മുൻ വർഷങ്ങളിൽ പദ്ധതി വഴി ധനസഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

കാവുകളിലെ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കളകൾ ശുദ്ധീകരിക്കൽ, ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കുന്നത്. താത്പര്യമുള്ള വ്യക്തികൾ, ദേവസ്വങ്ങൾ, ട്രസ്റ്റുകൾ തുടങ്ങിയവർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ പ്രൊപ്പോസൽ റിപ്പോർട്ട് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 17-നകം  അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ - 20 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷാ ഫോറം വനം വകുപ്പിന്റെ www.forest.gov.in എന്ന വെബ്സൈറ്റിലും തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും ലഭ്യമാണ്. ഫോൺ- 0487-2320609.
 

date