Skip to main content

വനമിത്ര പുരസ്കാരം 2026: തൃശ്ശൂർ ജില്ലയിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

വന വകുപ്പിന്റെ 2026-ലെ വനമിത്ര പുരസ്കാരത്തിനായി തൃശ്ശൂർ ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ വനവൽക്കരണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് വനമിത്ര പുരസ്കാരം. ജില്ലയിൽ നിന്നും അവാർഡിനായി അപേക്ഷിക്കാൻ താൽപര്യമുള്ള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, പാരിജാതം ഫോറസ്റ്റ് കോംപ്ലക്സ്, ചെമ്പൂക്കാവ്, തൃശ്ശൂർ - 680020 എന്ന മേൽവിലാസത്തിൽ 2026 സെപ്റ്റംബർ പത്തിനകം പ്രവർത്തനങ്ങൾ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ- 0487-2320609.

date