ഓണം വാരാഘോഷം: അത്തപ്പൂക്കള, തിരുവാതിര മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് തിരുവാതിര മത്സരവും ആഗസ്റ്റ് 24ന് അത്തപ്പൂക്കള മത്സരവും നടക്കും.
രണ്ട് മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും. തിരുവാതിര മത്സരത്തിൽ പങ്കെടുക്കുന്ന മികച്ച ടീമുകൾക്ക് 3,000 രൂപ വീതവും അത്തപ്പൂക്കള മത്സരത്തിലെ ടീമുകൾക്ക് 2,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി ലഭിക്കും.
കലാസാംസ്കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 17ന് മുമ്പായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9995292907 (അത്തപ്പൂക്കളം), 9497297311 (തിരുവാതിര) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
- Log in to post comments