Skip to main content

തൊഴിൽ സംരംഭ യൂണിറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്)ന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതി 2026-27 പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ 20 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ (എഫ്എഫ്ആർ) അംഗത്വമുള്ള രണ്ട് മുതൽ അഞ്ച് വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, മാറാരോഗങ്ങൾ ബാധിച്ച കുടുംബങ്ങളിൽ നിന്നുളള വനിതകൾ, ട്രാൻസ്ജെൻഡേഴ്‌സ്, വിധവകൾ (കൂടിയ പ്രായപരിധി 50 വയസ്സ്), ഒരു കുടുംബത്തിന് ഒരു സംരംഭം പദ്ധതിയിൽ 18 നും 40 വയസ്സിനും ഇടയിലുളളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർക്ക് അപേക്ഷ സമർപ്പിക്കേണ്ടതില്ല. 
പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റായും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും.  ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ്ബൂത്ത്, ടെയിലറിംഗ് ആൻഡ് ഗാർമെന്റ്സ്, ഫ്ളോർമിൽ, പ്രൊവിഷൻ സ്റ്റോർ, ബ്യൂട്ടി പാർലർ, ബേക്കറി, കാറ്ററിംഗ്, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, പെറ്റ്സ് ഷോപ്പ്, ഗാർഡൻ സെറ്റിംഗ് ആൻഡ് നേഴ്‌സറി, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഹോം മെയിഡ് ടോയിലറ്ററീസ്, ഓൾഡ് ഏജ് ഹോം, പാലിയേറ്റിവ് കെയർ യൂണിറ്റ്, ഫിറ്റ്നസ് സെന്റർ, കുട നിർമ്മാണ യൂണിറ്റ്, ടൂറിസം, ഐറ്റി അനുബന്ധ സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ - ഡിറ്റിപി സെന്റർ മുതലായ യൂണിറ്റുകളാണ് പദ്ധതി വഴി ആരംഭിക്കാവുന്നത്.
അപേക്ഷകൾ മത്സ്യഭവനുകളിൽ നിന്നും സാഫിന്റെ നോഡൽ ഓഫീസിൽ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും  www.fisheries.kerala.gov.in, www.safkerala.org എന്നീ വെബ്സൈറ്റുകളിലും നിന്നും ലഭിക്കും.  അവസാന തീയതി ആഗസ്റ്റ് 24. ഫോൺ: 9496208766, 8891910160.

date