Skip to main content

മദ്യ നിരോധനം ഏര്‍പ്പെടുത്തി

കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളായ തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ ശ്രീ പരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീ സ്വര്‍ഗ്ഗപുരം ദേവീ ക്ഷേത്രം എന്നിവയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉത്തരവിട്ടു. ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് നിരോധനം
 
 

 

date