Skip to main content

ചേർത്തല താലൂക്ക് ആശുപത്രിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

ചേർത്തല താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഹൈ ടെൻഷൻ (എച്ച്ടി) വൈദ്യുതി കണക്ഷനിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി പഴയ ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ആഗസ്റ്റ് 16 ഞായർ വരെ നടത്തുന്നതാണ്. പ്രവൃത്തിയുടെ പുരോഗതിയെ ആശ്രയിച്ച് വൈദ്യുതി വിതരണം കുറഞ്ഞത് നാല് മണിക്കൂർ മുതൽ പരമാവധി ഒന്നര ദിവസം വരെ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഈ കാലയളവിലേക്ക് ജനറേറ്റർ പവർ ബാക്കപ്പും അടിയന്തര റഫറൽ സംവിധാനവും ആംബുലൻസ് സേവനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും വൈദ്യുതി തടസ്സം മൂലം ആശുപത്രിയിലെ ചില സേവനങ്ങൾക്ക് താൽക്കാലികമായി തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ആശുപത്രി സന്ദർശിക്കുന്ന രോഗികളും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആഗസ്റ്റ് 17 തിങ്കൾ രാവിലെ എട്ട് മണി മുതൽ ആശുപത്രിയുടെ സാധാരണ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

date