Post Category
ബലിതര്‍പ്പണം : ഹരിതചട്ടം കര്‍ശനമായി പാലിക്കണം
കര്‍ക്കിടക വാവുബലി ആചരണത്തോടനുബന്ധിച്ച് ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ കര്‍ശനമായി ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. ബലിതര്‍പ്പണത്തിന് ശേഷം പൂജാസാമഗ്രികള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ നദികളിലോ കടലിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയരുത്. ഇവ അതത് കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള മാലിന്യശേഖരണ സംവിധാനങ്ങളില്‍ മാത്രം നിക്ഷേപിക്കണം. ഹരിതചട്ടം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments