Skip to main content

 ആശ്വാസ് 2026' ജില്ലാതല അദാലത്ത് ഇന്ന്

സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ആശ്വാസ് 2026' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 10.30 മുതല്‍ ചിന്നക്കട കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ നടക്കും.  കുടിശ്ശികയായ വായ്പകള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെ പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ ലഭ്യമാകും.
 

 

date