Skip to main content

ശിശുസംരക്ഷണ നിയമങ്ങള്‍; സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ബാലാവകാശങ്ങളും ശിശുസംരക്ഷണനിയമങ്ങളും സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്നു. ധാരണാപത്രം വൈസ് ചാന്‍സലറുടെ ചേമ്പറില്‍ ഇന്ന് (ഓഗസ്റ്റ് 11ന്) രാവിലെ 10.30ന് കൈമാറും.  ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍,  യൂണിവേഴ്‌സിറ്റി  വൈസ് ചാന്‍സിലര്‍ വി.പി  ജഗതി രാജ്, ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍, സെക്രട്ടറി ബി ഗോപകുമാരന്‍ നായര്‍, രജിസ്ട്രാര്‍ ടിപി കോമളവല്ലി, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ അഭിലാഷ് ബാബു,  സിന്‍ഡിക്കറ്റ്  അംഗങ്ങള്‍  തുടങ്ങിയവര്‍  പങ്കെടുക്കും.
 

date