Skip to main content

ജില്ലാതല വാർത്തകൾ

 

 കെൽട്രോണിൽ ആനിമേഷൻ കോഴ്സ് 

കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെൻ്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടി മീഡിയ & ആനിമേഷൻ വിത്ത് എഐ എന്ന കോഴ്സിൽ സീറ്റ് ഒഴിവ്. താൽപര്യമുള്ളവർ സർട്ടിഫിക്കററുകളുമായി നേരിട്ട് എത്തണം. വിലാസം: കെൽട്രോൺ നോളേജ് സെൻ്റർ, 3-ാം നില, സഹാറ സെൻ്റർ, എ വി കെ നായർ റോഡ്, തലശ്ശേരി. ഫോൺ: 0490 2321888, 9400096100.

 'സി ഡി എസ്സിൽ സംരംഭം' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് 

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കുന്ന 'സി ഡി എസ്സിൽ സംരംഭം' പദ്ധതിയുടെ ഭാഗമാകാൻ വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജകറ്റിൻ്റെ 75 ശതമാനം (പരമാവധി 3.75 ലക്ഷം) രൂപയായിരിക്കും സബ്സിഡിയായി അനുവദിക്കുക. അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഫീസിലോ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ ഓഫീസിലോ ആഗസ്ത് 24 നകം ലഭ്യമാക്കണം. ഫോൺ: 0497 2702080.

 മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിൽ ധനസഹായം 

മത്സ്യബന്ധന വകുപ്പ് മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി 2026-27 പ്രകാരം അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് എഫ്.ഐ.എം.എസ് ഐഡൻറിഫിക്കേഷൻ നമ്പർ ലഭിച്ച മത്സ്യത്തൊഴിലാളികൾക്കും, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും, പെൻഷണർമാർക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ പേരിൽ ഉടമസ്ഥാവകാശമുളള 8 വർഷത്തിൽ കുറയാത്ത കാലപഴക്കമുള്ള വീടുകളുടെ പുനരുദ്ധാരണത്തിനാണ് ആനുകൂല്യം അനുവദിക്കുന്നത്. അപേക്ഷകൾ ആഗസ്ത് 31 നകം തലശ്ശേരി/കണ്ണൂർ/ അഴീക്കോട്/മാടായി എന്നിവിടങ്ങളിലെ പ്രാദേശിക മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 04972731081.

 താല്പര്യപത്രം ക്ഷണിച്ചു 

ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം എന്ന പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. പരിശീലനം നൽകുന്ന സ്ഥാപനം ഗവൺമെൻറ് രജിസ്ട്രേഷൻ ഉള്ളതും പരിശീലനം നൽകി മുൻപരിചയം ഉള്ളവയും ആയിരിക്കണം. അപേക്ഷ ആഗസ്ത് 31 അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2700596.

 താത്പര്യപത്രം ക്ഷണിച്ചു 

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് പ്രവേശനം നേടുന്നതിന്, പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മേഖലയിൽ മുൻകാല പരിചയവും, ഉദ്യോഗാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമുള്ളതും, പ്ലേസ്മെൻ്റ് അസ്സിസ്റ്റൻസ് നൽകുന്നതുമായ സ്ഥാപനങ്ങൾ താത്പര്യപത്രം ആഗസ്ത് 14 നകം ഐടിഡിപി പ്രൊജക്ട് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ഫോൺ: 0497-2700357.

 ഡിപ്ലോമ കോഴ്സുകൾ 

എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15. ഫോൺ: 9846033001, 0471 2570471.

 സീറ്റൊഴിവ് 

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്സ് ബിരുദ പ്രോഗ്രാമിൽ എസ് സി/എസ് ടി, മറ്റു വിഭാഗങ്ങളിലും ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ എസ് സി, മറ്റു വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥിനികൾ ആഗസ്ത് 13 രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.

വനിത ഐ.ടി.ഐ.യിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു 

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രവേശനോത്സവം ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും തൊഴിൽ അധിഷ്ഠിത പരിശീലനത്തിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന പുതിയ തൊഴിൽ അവസരങ്ങളും എം.എൽ.എ ചൂണ്ടിക്കാട്ടി. പി.ടി.എ പ്രസിഡൻ്റ് സാബിയത്ത് പി.കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു ടി.സി, ഇൻസ്ട്രക്ടർമാർ, ജീവനക്കാർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർഥിനികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 

 ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

മാടായി ഗവ. ഐ ടി ഐ യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡിലെ താൽകാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക്/ബിഇയും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം /പി.ജി.ഡി.സി.എ ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡിൽ എൻ ടി സി എൻ എ സി യും 3 വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആഗസ്ത് 11 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കുടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ പരിഗണിക്കും. ഫോൺ: 9447685775.

 ആട് വളർത്തൽ പരിശീലനം 

കണ്ണൂർ തെക്കീബസാറിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആഗസ്ത് 20, 21 തീയ്യതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് മണി വരെ ആട് വളർത്തൽ വിഷയത്തിൽ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്ത് 18 വൈകുന്നേരം നാല് മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഫോൺ:  0497-2763473.

 നിയമനം 

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള കുക്ക്/സാനിറ്റേഷൻ വർക്കർ/ഫുൾടൈം സ്വീപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ് പാസ്. പ്രായപരിധി 50. സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് സഹിതം ആഗസ്ത് 14 രാവിലെ 10.30 മണിക്ക് കണ്ണൂർ താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ എത്തണം. ഫോൺ: 0497 2706666.

date