Skip to main content

രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

        സംസ്ഥാനത്തെ 2026-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്സിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ  ലഭ്യമാണ്.  അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. ഈ ഘട്ടത്തിൽ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ പിന്നീട് ലഭ്യമാകുന്നതല്ല. ആയതിനാൽ അലോട്ട്മെന്റ് മെമ്മോയുടെ  പകർപ്പ് വിദ്യാർഥികൾ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്. അലോട്ട്മെന്റ് പ്രകാരം ഫാർമസി കോഴ്സിലേയ്ക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 13 വൈകുന്നേരം 3 മണി വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരം ഒടുക്കിയതിനുശേഷം ആഗസ്റ്റ് 13 വൈകുന്നേരം 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 3161/2026

date