Post Category
സി-ഡിറ്റ് ഐ.സി.ടി. കോംപ്ലക്സ്, എ ഐ സൈബർ സെക്യൂരിറ്റി ലാബ് ഉദ്ഘാടനം
നിർമാണം പൂർത്തീകരിച്ച സി-ഡിറ്റ് ഐ.സി.ടി. കോംപ്ലക്സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൈബർ സെക്യൂരിറ്റി ലാബുകളുടെയും ഉദ്ഘാടനം ഓഗസ്റ്റ് 13ന് പട്ടത്ത് നടക്കും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ, ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.
ആരോഗ്യ മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. സി-ഡിറ്റ് വികസിപ്പിച്ചെടുത്ത 'അരളി' മലയാളം ഫോണ്ടിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള സി-ഡിറ്റിന്റെ ഐ.സി.ടി. കോംപ്ലക്സിൽ ആധുനിക സാങ്കേതികവിദ്യാ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. എ ഐ അധിഷ്ഠിത സൈബർ സുരക്ഷാ ഗവേഷണം, പരിശീലനം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകൾക്ക് പുതിയ ലാബുകൾ പ്രയോജനപ്പെടും.
പി.എൻ.എക്‌സ്. 3166/2026
date
- Log in to post comments