Skip to main content

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി: ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM)യുടെ ഭാഗമായി ഇടുക്കി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക് അഗ്രികൾച്ചറൽ എൻജിനീയറിങ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

നിയമനത്തിനായി ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴയിലെ ഇടുക്കി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ഉദ്യോഗാർഥികൾ ബയോഡാറ്റ ആഗസ്റ്റ് 24 വൈകിട്ട് അഞ്ചിനകം aeeagridk@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446981320,9446246671.

പി.എൻ.എക്‌സ്. 3168/2026

date