Skip to main content

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: വെബ് വിലാസത്തിൽ മാറ്റം

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി (2026-27) സംബന്ധിച്ച അപേക്ഷാ ഫോറം ലഭിക്കുന്ന വെബ് വിലാസത്തിൽ മാറ്റം.

പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ  അപേക്ഷാ ഫോറം ലഭിക്കുന്ന വെബ് വിലാസമായി www.minoritywelfare.kerala.gov.in എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് www.mwdscholarship.kerala.gov.in ആയിരിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 3169/2026

date