Skip to main content

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ സംസ്‌കൃതം വേദാന്തം വിഭാഗത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിന് കൂടികാഴ്ച നടത്തുന്നു. ഉദേ്യാഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യത ഉള്ളവരും, അതാത് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ മേധാവിയുടെ അതിഥി അദ്ധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. താല്‍പര്യമുളളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

പി.എന്‍.എക്‌സ്.4221/17

date