Skip to main content

അറിയിപ്പുകൾ

ടെൻഡർ ക്ഷണിച്ചു 

 കോതമംഗലം ഐ സി ഡി എസ് നെല്ലിക്കുഴി പഞ്ചായത്തിലെ 36 അങ്കണവാടികളിൽ മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 15 പകൽ രണ്ടു മണി. ടെൻഡർ ഫോമിനും വിശദവിവരങ്ങൾക്കും കോതമംഗലം ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് , കോതമംഗലം പി ഒ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0485 2822372.

 

ടെൻഡർ ക്ഷണിച്ചു 

 കോതമംഗലം ഐ സി ഡി എസ് കുട്ടമ്പുഴ പഞ്ചായത്തിലെ 32 അങ്കണവാടികളിൽ മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 15 പകൽ രണ്ടു മണി. ടെൻഡർ ഫോമിനും വിശദവിവരങ്ങൾക്കും കോതമംഗലം ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് , കോതമംഗലം പി ഒ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0485 2822372.

 

സ്പോട്ട് അഡ്മിഷൻ 

 കളമശ്ശേരി ഗവൺമെന്റ് ഐടിഐ യിൽ മെട്രിക്, നോൺമെട്രിക് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13ന് രാവിലെ എട്ടുമണിക്ക് നടത്തും. താല്പര്യമുള്ളവർ എസ്എസ്എൽസി സർട്ടിഫിക്കറ്റും ടിസിയും സഹിതം ഐടിഐയിൽ ഹാജരാവണം.

 

വിമുക്തഭടന്മാർക്ക് ജോലി ഒഴിവുകൾ 

ഡയറക്ടർ ജനറൽ ഓഫ് റീ സെറ്റിൽമെന്റ് വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ www.dgrddemp@desw.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ 0484 2422239.

 

ടെൻഡറുകൾ ക്ഷണിച്ചു 

പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിനു പരിധിയിലുള്ള കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നു ദിവസം പാലും മൂന്നു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, കുടുംബശ്രീ സംരഭകർ,മറ്റ് സ്ഥാപനങ്ങളിൽ നിന്നും വെവ്വേറെ മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു.

 ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി: ആഗസ്റ്റ് 17 പകൽ 2 മണി. ഫോൺ: 9995583553

 

മത്സ്യത്തൊഴിലാളി വനിതകൾക്ക് ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങാം 

സാഫ്' മുഖേന 2026-27 സാമ്പത്തിക വർഷത്തിൽ  നടപ്പാക്കുന്ന ബദൽ ജീവനോപാധി പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ച് വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകും.  ഈ പദ്ധതിയിൽ ഒരു ഗുണഭോക്താവിന് സംരംഭത്തിൻ്റെ ആവശ്യം പരിഗണിച്ച് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി നൽകും.

അപേക്ഷകൾ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിന്റെ വെബ്സൈറ്റ്, എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് 24 ന് വൈകുന്നേരം അഞ്ചു മണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 8129644919, 8547899529,
6235089191, 7012132836.

 

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും (ഒ.ബി.സി),  സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ   അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാൻറ്സ് പോർട്ടൽ മുഖേന 2026 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്സ് മുഖേന അപേക്ഷ പുതുക്കേണ്ടതാണ്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ - 0484 - 2983130.

 

വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു 

വനംവകുപ്പിൻ്റെ 2026-ലെ വനമിത്ര പുരസ്കാരത്തിന് എറണാകുളം ജില്ലയിൽ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ  പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ്' അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്കാരം.

അപേക്ഷകർ അവർ ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 10 നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പള്ളി പി. ഒ., എറണാകുളം 682024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2344761

 

 

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്ലോമ 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത +2), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: എസ്എസ്എൽസി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റെഗുലർ/പാർട് ടൈം ബാച്ചുകൾ, മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. കോഴ്‌സ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് Ph: 7994449314

 

കാവ് പുനരുദ്ധാരണ പദ്ധതി

 എറണാകുളം ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരിൽ നിന്നും നിർദ്ദിഷ്ട‌ ഫോറത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകൾക്കാണ് ധനസഹായം നൽകുന്നത്. മുൻവർഷങ്ങളിൽ സഹായധനം ലഭിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല. ഈ പദ്ധതിയുടെ കീഴിൽ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കുളങ്ങൾ ശുദ്ധീകരി ക്കൽ, ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തന ങ്ങൾക്കാണ് ധന സഹായം നൽകുന്നത്. താത്പര്യമുള്ള വ്യക്തികൾ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോർട്ട് എന്നിവ സഹിതം സെപ്റ്റംബർ 10-ന് മുൻപായി എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിലാസം: ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മണിമല റോഡ്, ഇടപ്പള്ളി
എറണാകുളം 682024.

 

കർക്കടകവാവ്: സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും 

കർക്കടകവാവ് ദിനത്തിൽ ( ഓഗസ്റ്റ് 12) സപ്ലൈകോ മാവേലി സ്റ്റോറുകൾ, സൂപ്പർ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

 

 

വിമുക്ത ഭടന്മാർക്കും വിധവകൾക്കും ധനസഹായം 

എറണാകുളം ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ വാർഷിക സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള യോഗ്യരായ വിമുക്തഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർ രേഖകൾ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സെപ്റ്റംബർ 30 ന്
മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ  വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. 0484-2422239.

 

date