Post Category
തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( സോഫ്റ്റ്വെയർ ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, 0471-2560333/ 9995005055.
പി.എൻ.എക്‌സ്. 3175/2026
date
- Log in to post comments