Skip to main content

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ദേശീയ സെമിനാർ: മന്ത്രി കെ. മുരളിധരൻ ഉദ്ഘാടനം ചെയ്യും

        ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന്റെയും യൂണിസെഫിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഓട്ടിസം സ്‌പെക്ട്രം ഡിസോർഡറിലെ ലൈഫ് കോഴ്‌സ് സമീപനം (Life-Course Approach in Autism Spectrum Disorder - ASD)' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ കോൺക്ലേവ് ആഗസ്റ്റ് 13, 14 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ഡോ. എം.കെ.സി. നായർ ഓഡിറ്റോറിയത്തിൽ നടക്കും.

        ആഗസ്റ്റ് 13-ന് രാവിലെ 10ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ വി. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ സ്വാഗതം ആശംസിക്കും. യൂണിസെഫ് ഇന്ത്യയിലെ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്നപൂർണ കൗൾ പ്രത്യേക പ്രഭാഷണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യ സേവന ഡയറക്ടർ ഡോ. വി. മീനാക്ഷി, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, KUHS മുൻ വൈസ് ചാൻസലർ സി.ഡി.സി സ്ഥാപക ഡയറക്ടർ ഡോ. എം.കെ.സി. നായർഎസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ് ഐ.എസ്.എ.ടി ആശുപത്രി പീഡിയാട്രിക്‌സ് എച്ച്.ഒ.ഡി ഡോ. ഷാനവാസ് എ. എന്നിവർ ആശംസകൾ അർപ്പിക്കും. സി.ഡി.സി രജിസ്ട്രാർ വിനീദ് കുമാർ വിജയൻ നന്ദി രേഖപ്പെടുത്തും.

        കേരള സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് കോൺക്ലേവിൽ 'ASD-യിലെ നയരൂപീകരണവും സാമൂഹിക സുരക്ഷയുംഎന്ന വിഷയത്തിലുള്ള പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകും.

        ഓട്ടിസം ബാധിതരായ വ്യക്തികൾക്ക് ശൈശവംകൗമാരംയൗവനംപ്രായാധിക്യം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുടർച്ചയായും വ്യക്തികേന്ദ്രീകൃതമായും പിന്തുണ ഉറപ്പാക്കുന്നതിനായി സംയോജിതവും വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ളതുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും.

        രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ക്ലിനീഷ്യന്മാർഗവേഷകർഉദ്യോഗസ്ഥർഅധ്യാപകർതെറാപ്പിസ്റ്റുകൾനയരൂപീകരണ വിദഗ്ധർയൂണിസെഫ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ശാസ്ത്രീയ സെഷനുകൾക്കും ഉന്നതതല പാനൽ ചർച്ചകൾക്കും കോൺക്ലേവ് വേദിയാകും.

പി.എൻ.എക്‌സ്. 3176/2026

date