Post Category
കെ ജി ടി ഇ പ്രിന്റിങ് കോഴ്സിലേക്ക് അപേക്ഷിക്കാം
സെൻട്രൽ പോളിടെക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ ജി ടി ഇ പ്രിന്റിംഗ് (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്) റെഗുലർ & ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദമായ പ്രോസ്‌പെക്ടസും www.polyadmission.org യിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ഠ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്നിവ സഹിതം ആഗസ്റ്റ് 19 വൈകിട്ട് 4നു മുമ്പായി സെൻട്രൽ പോളിടെക്‌നിക് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.
പി.എൻ.എക്‌സ്. 3178/2026
date
- Log in to post comments