Skip to main content

തൊഴിൽമേള 19ന്

        കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ആഗസ്റ്റ് 19 രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ ആൻഡ് ഗ്രാജുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് തൊഴിൽ മേള നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ https://tinyurl.com/3cyryxcs എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദവിവരങ്ങൾക്ക്: 0471-2304577 / Model Career Centre - Thiruvananthapuram ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.

പി.എൻ.എക്‌സ്. 3179/2026

date