Skip to main content
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര ജില്ലാ ആശുപത്രിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഷൈനി നിര്‍വഹിക്കുന്നു

മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), വനിത-ശിശു വികസന വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടകര ജില്ലാ ആശുപത്രിയില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഷൈനി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീബ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.ടി സരിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ അഫ്‌സല്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സി.കെ അഖില, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഫിറോസ്, ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജി ചെറിയാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍, എം.സി.എച്ച് ഓഫീസര്‍ ഖൈറുന്നിസ, ഡി.പി.എച്ച്.എന്‍ ജമീല, ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. ജിതേഷ് ബോധവത്കരണ ക്ലാസ് നയിച്ചു. വടകര കോഓപറേറ്റീവ് നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികളുടെ ബോധവത്കരണ സ്‌കിറ്റ്, കോഓപറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും ഉണ്ടായി. ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date