അഭിമുഖം നടത്തും
തിരുവനന്തപുരം ചാല ഗവ ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്‌നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്‌നിഷ്യൻ എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താൽക്കാലികം), ചുവടെ ചേർക്കുന്നവിധം (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 1:30 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 04712459255. ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ട്രേഡ്: അഡിറ്റീവ് മാനുഫാക്ച്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്‌നിഷ്യൻ - ഒഴിവുകൾ :2 (കാറ്റഗറി : ഇ/ബി/ടി കാറ്റഗറി - ഒരൊഴിവ്, ഓപ്പൺ കാറ്റഗറി – ഒരൊഴിവ്). യോഗ്യത: മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ചറിംഗ്/ പ്രൊഡക്ഷൻ/ ഓട്ടോമോബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/ N.A.Cയും 3 വർഷത്തെ പ്രവർത്തി പരിചയവും
ട്രേഡ്: ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ - ഒഴിവുകൾ : 2 (കാറ്റഗറി : മുസ്ലിം - ഒരൊഴിവ് , ഓപ്പൺ കാറ്റഗറി – ഒരൊഴിവ്). യോഗ്യത: മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ ആട്ടോമേഷൻ & റോബോട്ടിക്സ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.ACയും 3 വർഷത്തെ പ്രവർത്തി പരിചയവും.
പി.എൻ.എക്‌സ്. 3195/2026
- Log in to post comments