Post Category
താന്നിമൂട് തേവാരമ്മെട്ട് റോഡില്‍ ഗതാഗത നിരോധനം
താന്നിമൂട് തേവാരമ്മെട്ട് പിഡബ്ല്യുഡി റോഡില്‍ താന്നിമൂട് നിന്നും ഒരു കിലോമീറ്റര്‍ മാറി 48പടി ഭാഗത്ത് വെള്ളക്കെട്ടുള്ള വളവില്‍ ഓഗസ്റ്റ് 13 വ്യാഴാഴ്ച ഇന്റര്‍ലോക്കിങ് ടൈല്‍ വിരിക്കുകയാണ്. ഓഗസ്റ്റ് 13 വ്യാഴാഴ്ച മുതല്‍ 15 ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതാണ്.
താഴെപ്പറയും പ്രകാരം വാഹനങ്ങളുടെ റൂട്ട് പുനക്രമീകരിക്കേണ്ടതാണ്.
1. താന്നിമൂട് നിന്നും കോമ്പയാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ താന്നിമൂട് - മുണ്ടിയെരുമ - കോമ്പയാര്‍ വഴി പോകേണ്ടതാണ്.
2. കോമ്പയാറില്‍ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് എത്തേണ്ട വാഹനങ്ങള്‍ കോമ്പയാര്‍ . മുണ്ടിയെരുമ - താന്നിമൂട് വഴി വരേണ്ടതാണ്.
date
- Log in to post comments