പന്തല്ലൂർ ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം നാളെ (ചൊവ്വ)
പന്തല്ലൂർ ജി.എൽ.പി സ്കൂളിൽ ആനക്കയം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നാളെ (ചൊവ്വ) രാവിലെ 11 ന് സ്കൂൾ അങ്കണത്തിൽ നടക്കും. വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിക്കും. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബുഷ്റ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്.എസ് ജേതാക്കളെ സമ്മാനിച്ച് ചരിത്രവിജയം നേടിയ പന്തല്ലൂർ ജി.എൽ.പി സ്കൂളിലെ 22 പ്രതിഭകളെ ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിക്കും.
- Log in to post comments