Skip to main content

തവനൂര്‍ കേളപ്പജി കോളേജില്‍ ബി.ടെക് സ്പോട്ട് അഡ്മിഷന്‍

കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഫുഡ് ടെക്നോളജിയില്‍ (കെ.സി.എ.ഇ.എഫ്.ടി.) ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിലെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 14 ന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും പ്രവേശനം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നിര്‍ദ്ദിഷ്ട സമയത്ത് തവനൂരിലെ കോളേജ് ക്യാംപസില്‍ ഹാജരാകണം. വെബ്‌സൈറ്റ്- www.kcaet.kau.in, www.kau.in. ഫോണ്‍- 0494 2686214.

date