Post Category
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) ബൈ ട്രാന്‍സ്ഫര്‍ അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍: 283/2025) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 19-ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്., പ്രൊഫൈല്‍ മെസ്സേജ് എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങളുടെ അസല്‍ സഹിതം നിര്‍ദ്ദിഷ്ട ദിവസം സമയബന്ധിതമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483-2734308.
date
- Log in to post comments