Skip to main content

അറിയിപ്പുകൾ

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

തൃപ്പൂണിത്തുറ  ഗവൺമെന്റ് ആയുർവേദ കോളേജിൽ പ്രവർത്തിക്കുന്ന പെരിഫറൽ ഫാർമക്കോവിജിലൻസ് സെന്ററിലേക്ക് ജൂനിയർ റിസർച്ച് ഫെലോ  തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ബി.എ.എം.എസ് (BAMS) ബിരുദവും എ-ക്ലാസ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.രസശാസ്ത്ര & വൈശജ്യ കൽപ്പന, ദ്രവ്യ ഗുണ വിജ്ഞാൻ,അഗദതന്ത്ര ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലുള്ള  പിജി അഭികാമ്യം.

പ്രതിമാസം ₹37,000 രൂപയും 20% HRA-യും പ്രതിഫലമായി ലഭിക്കും. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡ് എന്നിവ സഹിതം  സെപ്റ്റംബർ 1-ന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കുന്ന വോക്ക്-ഇൻ ഇന്റർവ്യൂവിൽ  പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777374 എന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

ഡാറ്റാ അനലിസ്റ്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 'മിഷൻ വാത്സല്യ' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ഡാറ്റാ അനലിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. . സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, അല്ലെങ്കിൽ ബി.സി.എ (BCA) ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

2026 ജനുവരി 1-ന് 40 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2026 ഓഗസ്റ്റ് 20 വൈകീട്ട് 5 മണിക്ക് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 'ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ3 ബ്ലോക്ക്, കാക്കനാട്, എറണാകുളം - 682030' എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2959177, 8593014679 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഐ വി കപ്പുകൾ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നീക്കം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു.ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18 ഉച്ചയ്ക്ക് 2  മണി, . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭ്യമാണ്.

date