Skip to main content

ക്ഷീരകർഷകർക്ക് ഓണസമ്മാനമായി 'ഓണമധുരം 2026'; ഏഴരക്കോടി രൂപ വിതരണം ചെയ്യും

 കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളായ ക്ഷീരകർഷകർക്ക് ഓണത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം നൽകുന്ന 'ഓണമധുരം 2026' പദ്ധതിയുടെ വിതരണം ആരംഭിക്കുന്നു. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷകർക്ക് 750 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറ് മാസമെങ്കിലും ക്ഷീരസംഘത്തിൽ  പാൽ അളക്കുകയും അംശദായം അടയ്ക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്കായി ഏഴരക്കോടി രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ക്ഷേമനിധിയുടെ തനതു ഫണ്ടിൽ നിന്നാണ് ഇതിനായുള്ള തുക വിനിയോഗിക്കുന്നത്.

ക്ഷേമനിധി പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര സഹായം, ക്ഷീരസാന്ത്വനം ഇൻഷുറൻസ്, ബ്ലോക്ക്/ജില്ലാ/സംസ്ഥാന തലങ്ങളിലെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡുകൾ എന്നിവയ്ക്ക് പുറമേയാണ് ഓണക്കാലത്ത് അധിക മധുരമായി ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്  ക്ഷേമനിധി ബോർഡ്   ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്‌സ്. 3212/2026

date