Skip to main content

ഗുണനിലവാരമില്ലാത്ത മരുന്ന് നിരോധിച്ചു

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ മലപ്പുറം ചങ്ങരംകുളത്തുള്ള മംഗളോദയം ഫാർമസ്യൂട്ടിക്കൽസിന്റെ നിമ്പടി ചൂർണം – ബാച്ച് നമ്പർ CH 133 ആയൂർവേദ മരുന്ന് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനാൽ അതിന്റെ ഉപയോഗവും വിതരണവും വിൽപ്പനയും നടത്തുവാൻ പാടില്ലെന്ന് ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) അറിയിച്ചു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരെ അറിയിക്കണം.

പി.എൻ.എക്‌സ്. 3217/2026

date