അഞ്ചാമത് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് കോംപറ്റീഷന്‍ 16 ന്
കേരള അക്വാറ്റിക് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന പരേതരായ കെ. ബാബുവിന്റേയും, റ്റി.വി. പങ്കജാക്ഷ ന്റെയും. അന്തര്‍ദ്ദേശീയ നീന്തല്‍ താരമായിരുന്ന വി.ഡി ശ്രീവിശാഖിന്റെയും ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ക്കുവേണ്ടി നടത്തിവരുന്ന അഞ്ചാമത് ഓള്‍കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് കോംപറ്റീഷന്‍ ആഗസ്റ്റ് 16 ന് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും.
കര നാവിക വ്യോമ സേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരും സ്പോര്‍ട്സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ദേശീയ അന്തര്‍ദേശീയ നീന്തല്‍ താരങ്ങളും സംസ്ഥാന ദേശീയ സിവില്‍ സര്‍വ്വീസ് നീന്തല്‍ താരങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നീന്തല്‍ താരങ്ങളുമുള്‍പ്പെടെ നൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും.
മത്സരങ്ങള്‍ രാവിലെ 9 മണിക്കു ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക കായിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447223074
- Log in to post comments