Skip to main content

Resurge – Safe Women, Safe Kerala’ വനിതാ കൂട്ടായ്മ: കെ. എസ്. ആർ. ടി. സി പ്രത്യേക സർവീസുകൾ

ആഗസ്റ്റ് 14 വെള്ളി രാത്രി 9.30 മുതൽ ആഗസ്റ്റ് 15 (ശനി )പുലർച്ചെ 1 വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘Resurge – Safe Women, Safe Kerala’ വനിതാ കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക്, പരിപാടിക്ക് ശേഷം തിരികെ പോകാൻ  കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ  ക്രമീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് 10 ബസുകൾ പ്രത്യേക സർവീസ് നടത്തും. 
 
ആറ്റിങ്ങൽ          -2
TVM  സിറ്റി            -2 
വികാസ് ഭവൻ    -1
 നെടുമങ്ങാട്       -1
 പൂവാർ                 -1
 വെഞ്ഞാറമൂട്    -1
 കാട്ടാക്കട            -1
പാറശാല              -1

ബസുകൾ പരിപാടി അവസാനിക്കുന്ന മുറയ്ക്ക് ( ആഗസ്റ്റ് 15 പുലർച്ചെ 1 മണിക്ക്) തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ നിന്നും,  ഡെസ്റ്റിനേഷൻ ബോർഡുകൾ രേഖപ്പെടുത്തി 1:30ന് അതത് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.

date