Post Category
അസുരൻകുണ്ട് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് തുറക്കും: ജാഗ്രതാ നിർദ്ദേശം
വടക്കാഞ്ചേരി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ്റെ പരിധിയിലുള്ള അസുരൻകുണ്ട് ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ രണ്ട് സെ.മീ വീതം
ഇന്ന് (13.08.2026) ഉച്ചയ്ക്ക് 2.30-ന് തുറക്കുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിൻ്റെ പരമാവധി ജലനിരപ്പ് പത്ത് മീറ്ററാണ്. രാവിലെ 11:00 മണിയിലെ കണക്കനുസരിച്ച് ഡാമിലെ നിലവിലെ ജലനിരപ്പ് 8.79 മീറ്ററിൽ എത്തിയിട്ടുണ്ട്. ഭാഗമായി പുതുപ്പാലം തോട്, കുളിത്തോട് എന്നീ തോടുകളുടെയും തീരങ്ങളിലുള്ളവരും മുള്ളൂർക്കര, വള്ളത്തോൾ നഗർ, ചേലക്കര, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments