Skip to main content

എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ താത്കാലിക ഒഴിവ്

തൃശ്ശൂരിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എന്‍ഡോസ്‌കോപ്പി ടെക്‌നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. 18-നും 41-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ദിവസവേതനം 750 രൂപയാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ എട്ടിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date